അനധികൃത മദ്യവിൽപ്പന: കൺസ്യൂമർഫെഡ് ജീവനക്കാരൻ അറസ്റ്റിൽ, ആറ് പേർക്ക് സസ്‌പെൻഷൻ

അനധികൃത മദ്യവിൽപ്പന: കൺസ്യൂമർഫെഡ് ജീവനക്കാരൻ അറസ്റ്റിൽ, ആറ് പേർക്ക് സസ്‌പെൻഷൻ

ലോക്ക് ഡൗണിനിടെ അനധികൃത മദ്യവിൽപ്പന നടത്തിയ കൺസ്യൂമർഫെഡ് താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ. അടിമാലി ഔട്ട്‌ലെറ്റിലെ താത്കാലിക ജീവനക്കാരനായ അതുൽ സാബുവാണ് അറസ്റ്റിലായത്. അനധികൃത വിൽപ്പനക്ക് കൂട്ടുനിന്ന ശാഖാ മാനേജർ അടക്കം ആറ് ജീവനക്കാരെ കൺസ്യൂമർഫെഡ് സസ്‌പെൻഡ് ചെയ്തു

ഔട്ട്‌ലെറ്റിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികൾ ഇവിടെ നിന്ന് കടത്തി ഉയർന്ന വിലക്കാണ് അതുൽ സാബു വിറ്റിരുന്നത്. മാർച്ച് 25ന് ബില്ലില്ലാത്ത മദ്യവുമായി അതുലിനെയും സഹോദരനെയും പിടികൂടിയിരുന്നു. ഇവരുടെ വാഹനത്തിൽ നിന്ന് ഏഴായിരം രൂപയും കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അനധികൃത വിൽപ്പന തെളിഞ്ഞത്.

ഔട്ട് ലെറ്റിൽ കൺസ്യൂമർഫെഡ് അധികൃതർ നടത്തിയ പരിശോധനയിൽ ബില്ലിലെ കണക്കുകളും സ്‌റ്റോക്കും തമ്മിൽ വലിയ വ്യത്യാസവും കണ്ടെത്തി. തുടർന്നാണ് മാനേജർ അടക്കമുള്ള ജീവനക്കാരെ സസ്‌പെൻഡ് ചെയ്തത്.

Share this story