സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപിഡ് ടെസ്റ്റ് ഇന്ന് മുതൽ ആരംഭിക്കും

സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപിഡ് ടെസ്റ്റ് ഇന്ന് മുതൽ ആരംഭിക്കും

കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപിഡ് ടെസ്റ്റ് സംസ്ഥാനത്ത് ഇന്ന് മുതൽ ആരംഭിക്കും. സമൂഹവ്യാപന ഭീതി നിലനിൽക്കുന്ന പോത്തൻകോട് ആകും റാപിഡ് കിറ്റ് ഉപയോഗിച്ച് ആദ്യം പരിശോധന നടത്തുക. റാപിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിയിരുന്നു

ശശി തരൂർ എംപിയുടെ ഫണ്ട് ഉപയോഗിച്ചാണ് 1000 റാപിഡ് ടെസ്റ്റ് കിറ്റുകൾ എത്തിച്ചത്. ആകെ 300 കിറ്റുകളാണ് തിരുവനന്തപുരം ജില്ലയിൽ എത്തിക്കുന്നത്. 2000 കിറ്റുകൾ കൂടി ഞായറാഴ്ച എത്തും. രണ്ടര മണിക്കൂർ കൊണ്ട് ഫലം ലഭിക്കുന്നതാണ് റാപിഡ് ടെസ്റ്റ്. നിലവിൽ ഫലം അറിയുന്നതിനായി ഏഴ് മണിക്കൂർ സമയം വേണം

കിറ്റുകളെത്തിച്ച എംപിയെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പേരെടുത്ത് അഭിനന്ദിച്ചിരുന്നു. 57 ലക്ഷം രൂപ ചെലവിട്ടാണ് റാപിഡ് ടെസ്റ്റ് കിറ്റുകൾ ശശി തരൂർ എം പി എത്തിക്കുന്നത്.

Share this story