‘പണി പാളിയെന്ന് തോന്നുന്നു’; കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങും മുമ്പ് സഫ്‌വാൻ സുഹൃത്തിന് അയച്ച സന്ദേശം

‘പണി പാളിയെന്ന് തോന്നുന്നു’; കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങും മുമ്പ് സഫ്‌വാൻ സുഹൃത്തിന് അയച്ച സന്ദേശം

സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളി യുവാവ് മരണത്തിന് മുമ്പ് തന്റെ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശം പുറത്ത്. രണ്ട് ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും കുറവില്ലെന്ന് ഓഡിയോ സന്ദേശത്തിൽ സഫ്‌വാൻ പറയുന്നു.

പണി പാളിയെന്നാണ് തോന്നുന്നത്. തലവേദനയും പനിയും തുടങ്ങിയിട്ട് കുറേ ദിവസമായി. ആശുപത്രിയിൽ കാണിച്ച് രക്തവും മൂത്രവും പരിശോധിച്ചു. ഒരാഴ്ചത്തെ മരുന്ന് കുടിച്ചു. ശിഫാ അൽ ജസീറയിൽ എക്‌സറേ എടുത്തു. മരുന്നും കുടിച്ചു. എന്നിട്ടും കുറവില്ല. രണ്ട് ദിവസമായി ശ്വാസം മുട്ടലുമുണ്ട്. എന്ത് ചെയ്യണമെന്നറിയില്ല……..

ഇതായിരുന്നു സഫ്‌വാന്റെ സന്ദേശം. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മലപ്പുറം ചെമ്മാട് സ്വദേശിയായ യുവാവ് മരണത്തിന് കീഴടങ്ങിയത്. റിയാദിൽ ടാക്‌സി ഡ്രൈവറായിരുന്നു സഫ് വാൻ. പത്ത് ദിവസം മുമ്പാണ് പനി ബാധിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങളും യുവാവിന് ഉണ്ടായിരുന്നു.

Share this story