അതിർത്തി അടച്ച കർണാടകത്തിന്റെ നടപടി മൗലികാവകാശ ലംഘനമെന്ന് കേരളം സുപ്രീം കോടതിയിൽ

അതിർത്തി അടച്ച കർണാടകത്തിന്റെ നടപടി മൗലികാവകാശ ലംഘനമെന്ന് കേരളം സുപ്രീം കോടതിയിൽ

അതിർത്തി അടച്ചിട്ട കർണാടകത്തിന്റെ നടപടിക്കെതിരെ കേരളം സുപ്രീം കോടതിയിൽ. കർണാടകത്തിന്റെ നടപടി മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് കേരളം സുപ്രീം കോടതിയിൽ പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കാൻ കേന്ദ്ര സർക്കാരും തയ്യാറാകുന്നില്ലെന്ന് കേരളം കുറ്റപ്പെടുത്തി.

വിഷയത്തിൽ കർണാടക സർക്കാർ സമർപ്പിച്ച അപ്പീൽ തള്ളണമെന്ന് ആവശ്യപ്പെട്ട് കേരളം എതിർ സത്യവാങ്മൂലം നൽകി. മംഗലാപുരം അതിർത്തി തുറന്നു കൊടുക്കണമെന്ന് കേന്ദ്രസർക്കാരിന് കേരളാ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഈ നിർദേശം സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നില്ല. ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാനായിരുന്നു സുപ്രീം കോടതി നിർദേശിച്ചത്.

കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. രോഗികളെ കൊണ്ടുപോകുന്നതടക്കം അത്യാവശ്യ വാഹനങ്ങൾ കടത്തിവിടാനും സുപ്രീം കോടതി നിർദേശിച്ചിരുന്നു.

Share this story