മെട്രോ ജേണൽ ഓൺലൈൻ നാലാം വർഷത്തിലേക്ക്

മെട്രോ ജേണൽ ഓൺലൈൻ നാലാം വർഷത്തിലേക്ക്

നിരവധി ടെലിവിഷൻ ന്യൂസ് ചാനലുകളും മുഖ്യധാരാ ദിനപത്രങ്ങളും നൂറുകണക്കിന് ഓൺലൈൻ ന്യൂസ് പോർട്ടലുകളും നിലവിലുള്ളപ്പോൾ തന്നെയാണ് മെട്രോ ജേർണൽ ഓൺലൈൻ എന്ന പോർട്ടലിനെ കുറിച്ച് ഞങ്ങൾ ആലോചിക്കുന്നതും പ്രാവർത്തികമാക്കുന്നതും. ബഹുകുത്തക മാധ്യമങ്ങളുടെ അപ്രമാദിത്വത്തെ വെല്ലുവിളിക്കുക എന്നതായിരുന്നില്ല ലക്ഷ്യം. മറിച്ച് തമസ്‌കരിക്കപ്പെടേണ്ടതായി ഒരു വാർത്തയുമില്ല എന്ന ബോധ്യത്തിൽ നിന്നുമാണ് മെട്രോ ജേർണലിന്റെ പിറവി. വാർത്തകൾക്ക് അവസാനമില്ല. ലോകത്തിന്റെ ഏത് കോണിലേക്കും അവയെ എത്തിക്കുക എന്ന ആഗ്രഹമാണ് ഞങ്ങൾക്കുണ്ടായിരുന്നത്.

മെട്രോ ജേണൽ ഓൺലൈൻ നാലാം വർഷത്തിലേക്ക്

അറിയാനുള്ള മനുഷ്യരുടെ ആവശ്യത്തെയും അവകാശത്തെയും മാനിക്കുന്നതിനോടൊപ്പം വാർത്തകളെ സമീപിക്കേണ്ടത് പക്ഷപാതപരമായിരിക്കരുതെന്ന ഉറച്ച ബോധ്യവും മെട്രോ ജേർണലിനുണ്ടായിരുന്നു. വാർത്തകളുടെ നിജസ്ഥിതിയും വിശ്വാസ്യതയും ഉറപ്പുവരുത്തി സമഗ്രമായ രീതിയിൽ പൊടിപ്പും തൊങ്ങലും ചേർക്കാതെ ജനങ്ങളിലേക്ക് എത്തിക്കാനും നവീനമായ വാർത്താ സംസ്‌കാരത്തിലേക്ക് വായനക്കാരെ കൈ പിടിച്ചു കൊണ്ടുപോകാനും സാധിച്ചിട്ടുണ്ട്.

2017 ഏപ്രിൽ 6ന് ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് മെട്രോ ജേർണൽ ഓൺലൈന്റെ ഉദ്ഘാടന കർമം നിർവഹിച്ചത്. മെട്രോ ജേണൽ ഓൺലൈൻ സി ഇ ഒ ശ്രീ. സലാഹുദ്ദീൻ ഒളവട്ടൂർ, എഡിറ്റർ ശ്രീ. ബിനു സിദ്ധാർദ്ധ്, മാർക്കറ്റിഗ് മാനേജർമാരായ ശ്രീ. സൈഫുദ്ദീൻ മാടക്കര, ശ്രീ. ശമാൻ, ഡയറക്ടർമാരായ ശ്രീ. സൈഫുദ്ദീൻ ഒളവട്ടൂർ, സഹ്ല പി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വാർത്താ വിനിമയമെന്നത് വാർത്താ കച്ചവടമായി മാറുന്ന കാലഘട്ടത്തിൽ വ്യത്യസ്തമായൊരു പ്രയാണം ബുദ്ധിമുട്ടേറിയത് തന്നെയാണ്. എങ്കിലും പ്രതിസന്ധികൾ ഏറെ മറികടന്ന് തന്നെയാണ് മെട്രോ ജേർണലിന് മലയാള മാധ്യമ ചരിത്രത്തിൽ ചെറുതായെങ്കിലും ഒരു ഇരിപ്പടം ഉറപ്പിക്കാനായത്.

വാർത്തയെ വെറും മെറ്റീരിയലായി മാത്രം കാണാതെ സത്യസന്ധമായ വിവര വിനിമയമെന്ന രീതിയാണ് പോർട്ടൽ തുടർന്നു പോരുന്നത്. കേരളം രണ്ട് പ്രളയത്തെ അഭിമുഖീകരിച്ചപ്പോഴും നിലവിൽ കൊവിഡിനെ പ്രതിരോധിക്കുമ്പോഴും വാർത്ത എന്ന രീതിയിൽ മാത്രമല്ല, ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുള്ള മാർഗങ്ങളും ഞങ്ങൾ അവലംബിക്കുന്നു.

Share this story