സംഗീത സംവിധായകൻ എം കെ അർജുനൻ മാസ്റ്റർ അന്തരിച്ചു

സംഗീത സംവിധായകൻ എം കെ അർജുനൻ മാസ്റ്റർ അന്തരിച്ചു

വിഖ്യാത സംഗീത സംവിധായകൻ എം കെ അർജുനൻ മാസ്റ്റർ അന്തരിച്ചു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ പുലർച്ചെ 3 മണിയോടെയാണ് മരണം സംഭവിച്ചത്.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പള്ളുരുത്തി ശ്മശാനത്തിൽ നടക്കും. നാടകമേഖലയിലൂടെയാണ് അർജുനൻ മാസ്റ്റർ അരങ്ങേറിയത്. 1968ൽ പി ഭാസ്‌കരന്റെ കറുത്ത പൗർണമി എന്ന സിനിമക്കാണ് ആദ്യമായി സംഗീതം നിർവഹിച്ചത്.

എഴുന്നൂറോളം സിനിമകൾക്കും നാടകങ്ങൾക്കും സംഗീതമൊരുക്കിയിരുന്നു. 2017ലും ഭയനാകം എന്ന ചിത്രത്തിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ചിരുന്നു. സംഗിത ഇതിഹാസം എ ആർ റഹ്മാന് സിനിമയിലേക്കുള്ള കൈ പിടിച്ചു കൊടുത്തതും അർജുനൻ മാസ്റ്ററാണ്. റഹ്മാൻ അർജുനൻ മാസ്റ്ററുടെ കീ ബോർഡ് പ്ലെയറായിരുന്നു.

Share this story