കനത്ത മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കനത്ത മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ നാല് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിങ്കളാഴ്ച കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കേരളാ ലക്ഷദ്വീപ് തീരങ്ങളിൽ കാലാവസ്ഥ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് മുതൽ എട്ടാം തീയതി വരെ കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ പ്രക്ഷുബ്ധ കാലാവസ്ഥ ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്‌

*കേരള ,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം* *കേരളതീരം* :കേരള, ലക്ഷദ്വീപ് തീരങ്ങളിൽ …

Posted by Kerala State Disaster Management Authority – KSDMA on Monday, April 6, 2020

Share this story