ആലപ്പുഴയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 1800 കിലോ മത്സ്യം പിടികൂടി

ആലപ്പുഴയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 1800 കിലോ മത്സ്യം പിടികൂടി

ആലപ്പുഴയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 1800 കിലോ മത്സ്യം പിടികൂടി. അമ്പലപ്പുഴയിലെ സ്വകാര്യ ഐസ് പ്ലാന്റില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. ഭക്ഷ്യ സുരക്ഷാ വിഭാഗവും ഫിഷറീസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്.

 

രണ്ട് മാസത്തോളം പഴക്കമുള്ള മത്സ്യമാണ് പിടിക്കൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചീഞ്ഞ നിലയിലായിരുന്ന മത്സ്യം പിന്നീട് കുഴിച്ചുമൂടി. സംഭവത്തില്‍ വളഞ്ഞ വഴി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒഎംആര്‍ ഫിഷറീസ് എന്ന സ്ഥാപനമുടമ വളഞ്ഞവഴി സ്വദേശി നൗഷാദിനെതിരെ കേസെടുത്തു. വളഞ്ഞ വഴി, കാക്കാഴം പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം പഴകിയ മത്സ്യം വില്‍ക്കുന്നതായി വ്യാപക പരാതിയുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് പരിശോധനനടത്തിയത്.

Share this story