മോഹന്‍ലാല്‍ അടക്കം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു; തുക വെളിപ്പെടുത്തി മുഖ്യമന്ത്രി

മോഹന്‍ലാല്‍ അടക്കം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു; തുക വെളിപ്പെടുത്തി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നല്ല രീതിയില്‍ തന്നെ നടന്നുപോകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നടന്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംഭാവന നല്‍കിയ പ്രമുഖരുടെ വിവരങ്ങള്‍ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. കൊവിഡ് ദുരിതാശ്വാസ ഫണ്ട് പ്രത്യേക അക്കൗണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജ്യോതി ലാബോറട്ടറീസ് രാമചന്ദ്രന്‍ 2 കോടി രൂപയാണ് സംഭാവന നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരു കോടി രൂപയും കല്യാണ്‍ സില്‍ക്‌സ് ഒരു കോടിയും കിംസ് ആശുപത്രി ഒരു കോടിയും നല്‍കി

തിരൂര്‍ അര്‍ബന്‍ ബാങ്ക് 67,15,000 രൂപ നല്‍കിയപ്പോള്‍ കടയ്ക്കല്‍ സര്‍വീസ് ബാങ്ക് 52 ലക്ഷം രൂപ നല്‍കി. നടന്‍ മോഹന്‍ലാല്‍ 50 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്.

Share this story