മാതൃകയാക്കുന്ന കേരളം: കർണാടകയിൽ നിന്നും ചികിത്സക്കായി വയനാട്ടിലെത്തിയത് 29 രോഗികൾ

മാതൃകയാക്കുന്ന കേരളം: കർണാടകയിൽ നിന്നും ചികിത്സക്കായി വയനാട്ടിലെത്തിയത് 29 രോഗികൾ

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ കർണാടകയിലെ മൈസൂർ ജില്ലയിൽ നിന്ന് വയനാട്ടിൽ ചികിത്സ തേടിയെത്തിയ് 29 രോഗികൾ. വയനാടിനോട് ചേർന്നു കിടക്കുന്ന ബൈരക്കുപ്പയിൽ നിന്നുമാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഇവർ ചികിത്സ തേടിയെത്തിയത്. കാസർകോട് നിന്നുള്ള രോഗികളെ കർണാടക മംഗലാപുരത്തേക്ക് പ്രവേശിപ്പിക്കാത്ത അതേ സാഹചര്യത്തിൽ തന്നെയാണ് കേരളം മാതൃകയായി മാറുന്നത്.

വികസനം എത്തിപോലും നോക്കാത്ത ബൈരക്കുപ്പയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ വർഷങ്ങളായി ആശ്രയിക്കുന്നത് വയനാട് ജില്ലയിലെ ആശുപത്രികളെയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ജില്ലയിലേക്ക് കടക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രോഗികളെ ഒരു ഉപാധികളുമില്ലാതെയാണ് കടത്തിവിടുന്നത്.

കേരളത്തിൽ നിന്നുള്ള രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന കർണാടകയുടെ അതേ നിലപാട് ഇവിടെ സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. കാലങ്ങളായി വയനാട് ചികിത്സ തേടിയെത്തുന്നവരെ തടയേണ്ടതില്ലെന്ന് കലക്ടർ അദീല അബ്ദുള്ള ഉത്തരവിറക്കുകയായിരുന്നു

Share this story