സിനിമാ നാടക താരം കലിംഗ ശശി അന്തരിച്ചു
ചലചിത്ര താരം കലിംഗ ശശി അന്തരിച്ചു. 59 വയസ്സായിരുന്നു. വി ചന്ദ്രകുമാർ എന്നാണ് യഥാർഥ പേര്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കരൾ രോബാധിതനായിരുന്നു. പാലേരി മാണിക്യം, വെള്ളിമൂങ്ങ, ആമേൻ, അമർ അക്ബർ അന്തോണി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
25 വർഷത്തോളം നാടകങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് കലിംഗ ശശി എന്ന വി ചന്ദ്രകുമാർ സിനിമയിലേക്ക് എത്തുന്നത്. 1998ൽ തകരച്ചെണ്ട എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീ ഏറെ വർഷങ്ങൾക്ക് ശേഷം പാലേരി മാണിക്യത്തിലൂടെ തിരിച്ചെത്തി. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു
250ന് മുകളിൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കേരളാ കഫേ, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്, ആദാമിന്റെ മകൻ അബു തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. പ്രഭാവതിയാണ് ഭാര്യ
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
