കേന്ദ്രത്തിന്റെ വാദം മാത്രം കേട്ടാണ് അതിർത്തി പ്രശ്‌നം തീർപ്പാക്കിയത്: ചീഫ് ജസ്റ്റിസിന് പരാതിയുമായി ഉണ്ണിത്താൻ

കേന്ദ്രത്തിന്റെ വാദം മാത്രം കേട്ടാണ് അതിർത്തി പ്രശ്‌നം തീർപ്പാക്കിയത്: ചീഫ് ജസ്റ്റിസിന് പരാതിയുമായി ഉണ്ണിത്താൻ

കേന്ദ്ര സർക്കാരിന്റെ മാത്രം വാദം കേട്ടാണ് കർണാടക-കേരളാ അതിർത്തി പ്രശ്‌നം സുപ്രീം കോടതി തീർപ്പാക്കിയതെന്ന് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. ഇത് ചൂണ്ടിക്കാട്ടി രാജ്‌മോഹൻ ഉണ്ണിത്താൻ ചീഫ് ജസ്റ്റിസിന് പരാതി നൽകി. ഹൈക്കോടതി വിധിക്കെതിരെ ഹർജി നൽകിയ കർണാടകത്തിനെതിരെ സത്യവാങ്മൂലം നൽകിയ കേരളത്തിന്റെയോ മറ്റ് ഹർജിക്കാരുടെയോ വാദം സുപ്രീം കോടതി കേട്ടില്ലെന്നാണ് ഉണ്ണിത്താന്റെ പരാതി

സുപ്രീം കോടതി നിർദേശമുണ്ടായിട്ടും കർണാടകം ആംബുലൻസുകൾ തടയുകയാണ്. കർണാടകത്തിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. രോഗികളുമായി പോകുന്ന വാഹനങ്ങൾ കാസർകോട് അതിർത്തി കടത്തി വിടാൻ ഇരു സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ആഭ്യന്തര സെക്രട്ടറി നടത്തിയ ചർച്ചയിൽ തീരുമാനമായെന്ന് സോളിസിറ്റർ ജനറൽ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു

ഇരു സംസ്ഥനങ്ങൾ തമ്മിൽ ഇപ്പോൾ തർക്കങ്ങളില്ല. രോഗികൾക്ക് കൊറോണയില്ലെന്ന് അതിർത്തിയിൽ പരിശോധിച്ച് ഉറപ്പു വരുത്തും. ഇതിനായി തയ്യാറാക്കിയ മാർഗരേഖ ഇരു സംസ്ഥാനങ്ങളും അംഗീകരിച്ചതാണെന്നും സോളിസിറ്റർ ജനറൽ അറിയിച്ചിരുന്നു. ഇതോടെയാണ് കേസ് തീർപ്പാക്കിയതായി ചീഫ് ജസ്റ്റിസ് അറിയിച്ചത്.

Share this story