നഴ്‌സുമാർക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി; രേഷ്മ മോഹൻദാസിന് അഭിനന്ദനം

നഴ്‌സുമാർക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി; രേഷ്മ മോഹൻദാസിന് അഭിനന്ദനം

ലോകാരോഗ്യ ദിനത്തിൽ നഴ്‌സുമാർക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ കാലത്ത് രക്തസാക്ഷിയായി മാറിയ ലിനിക്ക് മുഖ്യമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു

കോട്ടയം മെഡിക്കൽ കോളജിൽ രോഗിയെ ചികിത്സിക്കുന്നതിനിടെ കൊവിഡ് ബാധിച്ച നഴ്‌സ് രേഷ്മ മോഹൻദാസിനും മുഖ്യമന്ത്രി ആശംസ അറിയിച്ചു. രോഗം ഭേദമായ ശേഷം താൻ ഇനിയും ജോലി ചെയ്യാൻ തയ്യാറാണെന്ന് രേഷ്മ അറിയിച്ചിരുന്നു. ഇതിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു

നഴ്‌സുമാർ ഇങ്ങോട്ട് നൽകുന്ന അതേ കരുതൽ തിരിച്ചു നൽകണം. ഡൽഹിയിലും മുംബൈയിലുമുള്ള നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും കത്തയച്ചിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള മലയാളി സമൂഹം ഇടപെടാൻ പറ്റുന്ന എല്ലാ തരത്തിലും ഇടപെട്ട് ആരോഗ്യപ്രവർത്തകരെ സഹായിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Share this story