മംഗലാപുരം അതിർത്തിയിൽ മെഡിക്കൽ സംഘം എത്തി; രോഗികളെ പരിശോധിച്ച ശേഷം അതിർത്തി കടത്തിവിടും

മംഗലാപുരം അതിർത്തിയിൽ മെഡിക്കൽ സംഘം എത്തി; രോഗികളെ പരിശോധിച്ച ശേഷം അതിർത്തി കടത്തിവിടും

കേരളാ കർണാടക അതിർത്തിയിൽ മെഡിക്കൽ സംഘമെത്തി. ഇരു സംസ്ഥാനങ്ങളും മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവർ അനുമതി നൽകുന്ന രോഗികൾക്ക് മാത്രമേ കേരളത്തിൽ നിന്ന് മംഗലാപുരത്ത് എത്തി ചികിത്സ തേടാനാകു

കേരളാ സംഘത്തിൽ നാല് ഡോക്ടർമാരും മറ്റ് ജീവനക്കാരുമാണുള്ളത്. കർണാടക സംഘത്തിൽ രണ്ട് ഡോക്ടർമാരുണ്ട്. രോഗികളെയും കൊണ്ടുള്ള വാഹനങ്ങൾ തലപ്പാടിയിലൂടെ കടത്തിവിടും. ഇതുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോൾ തയ്യാറായതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു

കേരളത്തിലേക്കുള്ള അതിർത്തി അടച്ച വിഷയത്തിൽ ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ യോഗം ചേർന്ന് പ്രശ്‌നപരിഹാരം ആയെന്ന് കേന്ദ്രസർക്കാർ ഇന്നലെ കോടതിയിൽ അറിയിക്കുകയായിരുന്നു.

Share this story