കാസർകോട് മെഡിക്കൽ കോളജിൽ 273 തസ്തികകൾ സൃഷ്ടിച്ചു; പകുതിയിലും ഉടൻ നിയമനമെന്ന് ആരോഗ്യമന്ത്രി

കാസർകോട് മെഡിക്കൽ കോളജിൽ 273 തസ്തികകൾ സൃഷ്ടിച്ചു; പകുതിയിലും ഉടൻ നിയമനമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാസർകോട് കൊവിഡ് ആശുപത്രിക്കായി 273 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനമായി. മന്ത്രിസഭ ഇതിന് അനുമതി നൽകിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. 50 ശതമാനം തസ്തികകളിൽ ഉടൻ നിയമനം നടത്തും

300 കിടക്കകൾ ഉൾപ്പെടെ 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ഒപി, ഐപി, സേവനങ്ങളോട് കൂടിയ ആശുപത്രി പ്രവർത്തനക്ഷമമാക്കുന്നതിനാണ് പുതിയ തസ്തികകൾ. പ്രതിവർഷം 14.61 കോടി രൂപയാമ് ഇതിന് ചെലവ് വരുന്നത്.

50 ശതമാനം തസ്തികകളിൽ ഉടൻ നിയമനം നടത്തും. ബാക്കിയുള്ളതിൽ ആശുപത്രി ബ്ലോക്ക് സജ്ജമാക്കുന്ന മുറയ്ക്ക് നിയമനം നടത്താനാണ് തീരുമാനം. കേരളത്തിൽ നിലവിൽ ചികിത്സയിൽ കവിയുന്ന 263 കൊവിഡ് രോഗികളിൽ 131 പേരും കാസർകോട് ജില്ലയിലാണ്. ഇതേ തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി സജ്ജമാക്കിയത്.

മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശത്തെ തുടർന്ന് നാല് ദിവസം കൊണ്ട് 7 കോടി രൂപ ചെലവിട്ടാണ് അക്കാമിക് ബ്ലോക്കിൽ അത്യാധുനിക കൊവിഡ് ആശുപത്രി സജ്ജീകരിച്ചത്. മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യത്തെ തുടർന്നാണ് 273 തസ്തികകൾ കൂടി സൃഷ്ടിക്കാൻ തീരുമാനമായത്.

91 ഡോക്ടർമാർ, 182 അനധ്യാപിക ജീവനക്കാർ എന്നിവരുടെ തസ്തികളാണ് സൃഷ്ടിക്കുക. 4 അസോസിയേറ്റ് പ്രൊഫസർ, 35 അസി. പ്രൊഫസർ, 28 സീനിയർ റസിഡന്റ്, 24 ജൂനിയർ റസിഡന്റ് എന്നിങ്ങനെയാണ് അധ്യാപക തസ്തിക

Share this story