അടുക്കളയിൽ അമ്മയും മോനും ചേർന്ന് ചാരായം വാറ്റ്; എക്‌സൈസിനെ കണ്ട് മോൻ ഓടി, അമ്മ പിടിയിൽ

അടുക്കളയിൽ അമ്മയും മോനും ചേർന്ന് ചാരായം വാറ്റ്; എക്‌സൈസിനെ കണ്ട് മോൻ ഓടി, അമ്മ പിടിയിൽ

തിരുവനന്തപുരം നെയ്യാറ്റൻകര മേഖലയിൽ എക്‌സൈസ് സംഘത്തിന്റെ മിന്നൽ റെയ്ഡ്. രണ്ടിടങ്ങളിൽ നിന്നായി ഒമ്പത് ലിറ്റർ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

ചീലാന്തിക്കുഴിയിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന പ്രതി ഓടി രക്ഷപ്പെട്ടു. മൂന്ന് ലിറ്റർ ചാരായം ഇവിടെ നിന്ന് പിടിച്ചെടുത്തു. ചാരായം വാറ്റുകയായിരുന്ന മേരി ബേബി(60)യാണ് അറസ്റ്റിലായത്. ഇവരുടെ മകൻ അനിൽകുമാറാണ് ഓടി രക്ഷപ്പെട്ടത്.

മേരിയും അനിൽകുമാറും ചേർന്ന് അടുക്കളയിൽ ചാരായം വാറ്റിക്കൊണ്ടിരിക്കെയാണ് എക്‌സൈസ് സംഘം എത്തിയത്. എക്‌സൈസിനെ കണ്ടതോടെ വാറ്റും അമ്മയെയും ഉപേക്ഷിച്ച് അനിൽകുമാർ ഓടി രക്ഷപ്പെടുകയായിരുന്നു. മേരി ബേബിക്ക് പക്ഷേ രക്ഷപ്പെടാൻ സാധിച്ചില്ല.

Share this story