പത്തനംതിട്ടയിൽ നിരീക്ഷണത്തിലിരിക്കുന്ന പെൺകുട്ടിയുടെ വീടിന് നേരെ കല്ലേറ്

പത്തനംതിട്ടയിൽ നിരീക്ഷണത്തിലിരിക്കുന്ന പെൺകുട്ടിയുടെ വീടിന് നേരെ കല്ലേറ്

പത്തനംതിട്ട തണ്ണിത്തോട്ടിൽ നിരീക്ഷണത്തിലിരിക്കുന്ന പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം. കോയമ്പത്തൂരിൽ നിന്നെത്തിയ പെൺകുട്ടി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

പെൺകുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്ന വ്യാജപ്രചാരണം നാട്ടിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇതിൽ പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വൈകുന്നേരമാണ് ഒരു സംഘമാളുകൾ വീടിന് നേർക്ക് കല്ലെറിഞ്ഞത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story