കേരളത്തിന് ഫണ്ട് അനുവദിച്ചത് മാനദണ്ഡ പ്രകാരം; വിവേചനമില്ലെന്നും വി മുരളീധരൻ

കേരളത്തിന് ഫണ്ട് അനുവദിച്ചത് മാനദണ്ഡ പ്രകാരം; വിവേചനമില്ലെന്നും വി മുരളീധരൻ

കൊവിഡ് പ്രതിരോധത്തിനായി കേരളത്തിന് അനുവദിച്ച ഫണ്ടിൽ വിവേചനമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കാലങ്ങളായുള്ള മാനദണ്ഡപ്രകാരമാണ് ഫണ്ട് അനുവദിച്ചത്. അതിൽ വിവേചനമില്ല. മറിച്ചുള്ള പ്രചാരണം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും മാതൃഭൂമി ചാനലിനോട് അദ്ദേഹം പര#്ഞു

കൊവിഡ് ഫണ്ടെന്ന നിലയിലല്ല തുക അനുവദിച്ചത്. ദുരന്തനിവാരണ ഫണ്ടിൽ നിന്നുള്ള അഡ്വാൻസ് എന്ന രീതിയിലാണ്. ഓരോ സംസ്ഥാനത്തിനും തുക അനുവദിക്കുന്നതിൽ മാനദണ്ഡമുണ്ട്. കേന്ദ്രം ഭരിക്കുന്നത് മറ്റൊരു പാർട്ടിയാണ് എന്നതുകൊണ്ടാണ് ഇത്തരം ആരോപണമെന്നും മുരളീധരൻ പറഞ്ഞു

ലോക്ക് ഡൗണിന് ശേഷമാകും ആഭ്യന്തര വിമാന സർവീസും ഉണ്ടാകുക. അത് കഴിഞ്ഞാൽ പ്രവാസികൾക്ക് നാട്ടിൽ മടങ്ങിയെത്താം. ഇപ്പോൾ ആഭ്യന്തര സർവീസ് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു

Share this story