വരുമാനം നിലച്ചു, സാമ്പത്തിക പ്രതിസന്ധി പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി

വരുമാനം നിലച്ചു, സാമ്പത്തിക പ്രതിസന്ധി പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി

കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണിനെയും തുടര്‍ന്ന് സംസ്ഥാനത്തെ വരുമാനം നിലച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചു. ഓപണ്‍ മാര്‍ക്കറ്റില്‍ നിന്ന് വായ്പയെടുത്താലേ മുന്നോട്ടു പോകാനാകൂ. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക മഹാമാരി ബോണ്ടിന് അനുവാദം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ വായ്പാ പരിധി അഞ്ച് ശതമാനമാക്കും. പുറത്തെ ഏജന്‍സികളില്‍ നിന്ന് വാങ്ങുന്ന വായ്പയെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. യുഎഇയിലെ 2.8 ദശലക്ഷം പ്രവാസികളില്‍ പത്ത് ലക്ഷത്തിലേറെ മലയാളികളാണ്. കൊവിഡ് വ്യാപനം ഗുരുതരമാണിവിടെ. ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി

 

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 258 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 1,36,195 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 723 പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്‌

Share this story