എന്റെ അഭിമാനമാണ് കേരളം, നമ്മൾ ഇതും അതിജീവിക്കും; മകന്റെ കൊവിഡ് ഭേദമായതിന് പിന്നാലെ സംവിധായകൻ പത്മകുമാർ

എന്റെ അഭിമാനമാണ് കേരളം, നമ്മൾ ഇതും അതിജീവിക്കും; മകന്റെ കൊവിഡ് ഭേദമായതിന് പിന്നാലെ സംവിധായകൻ പത്മകുമാർ

കൊവിഡ് രോഗബാധിതനായ മകൻ രോഗവിമുക്തി നേടിയതിന് പിന്നാലെ സർക്കാരിനെയും ആരോഗ്യപ്രവർത്തകരെയും നന്ദി അറിയിച്ച് സംവിധായകൻ എം പത്മകുമാർ. പാരീസിൽ നിന്നും രോഗബാധിതനായി എത്തിയ പത്മകുമാറിന്റെ മകനും സുഹൃത്തും കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മകൻ ആകാശും സുഹൃത്ത് എൽദോയും ആശുപത്രി വിട്ടത്.

ഇത് കേവലം നന്ദി പ്രകടനമല്ല. സ്വന്തം ജനങ്ങളെ വളരെ ആത്മാർഥമായി നയിക്കുന്നതിലും പരിപാലിക്കുന്നതിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള എന്റെ സംസ്ഥാനത്തെ കുറിച്ചുള്ള അഭിമാനമാണ്. നമ്മൾ ഇതും അതിജീവിക്കുമെന്ന് പത്മകുമാർ ഫേസ്ബുക്കിൽ കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം

Dear all ,
My son Akash and his colleague Eldho Mathew has been discharged from Kalamassery M C, after the treatment of COVID 19 successfully.. Lots of thanks & Love to the Doctors, nurses and all other health workers who were dedicated to fight against this disease.. And my love to the Captain of the entire team our Honourable CM, Sri PINARAYI VIJAYAN, our health Minister Smt. Shylaja teacher, our district Collector S. Suhas and all… This is not just an expression of gratitude, also my pride about my state, my Government which is
No: 1 among the world for leading and caring their people very sincerely.

A BIG SALUTE!!!

#stay home #stay safe#break the chain#fight against corona#proud on our state #we shall over come

Dear all , My son Akash and his colleague Eldho Mathew has been discharged from Kalamassery M C, after the treatment of…

Posted by Padmakumar Manghat on Wednesday, April 8, 2020

Share this story