കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ പെൺകുട്ടിയുടെ വീട് ആക്രമിച്ച സംഭവം; ആറ് സിപിഐഎം പ്രവർത്തകരെ സസ്പെൻഡ് ചെയ്തു

കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ പെൺകുട്ടിയുടെ വീട് ആക്രമിച്ച സംഭവം; ആറ് സിപിഐഎം പ്രവർത്തകരെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചവര്‍ക്കെതിരെ നടപടി. ആറ് സിപിഐഎം പ്രവർത്തകരെ സസ്പെൻഡ് ചെയ്തു. സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ സഹോദരനുൾപ്പെടെ മൊത്തം ആറ് പേർക്കെതിരെയാണ്‌ കേസ്.

മൂന്ന് സിപിഐഎം പ്രവർത്തകർ നേരത്തെ അറസ്റ്റിലായിരുന്നു. മേക്കണ്ണം മോഹനവിലാസം രാജേഷ് (46), മേക്കണ്ണം പുത്തൻപുരയ്ക്കൽ അശോകൻ (43), ഗവ.വെൽഫെയർ യുപി സ്കൂളിനു സമീപം അശോകവിലാസം അജേഷ് (46) എന്നിവരാണ് അറസ്റ്റിലായത്. നവീൻ, ജിൻസൺ, സനൽ എന്നിവരെയാണ് പിടികൂടാനുള്ളത്. ഇവർ സിപിഐഎം പ്രവർത്തകരും അനുഭാവികളുമാണ്. അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

കൊവിഡ് നിരീക്ഷണത്തിലുള്ള പെൺകുട്ടിയുടെ വീടിന് നേരെ കഴിഞ്ഞ ദിവസം രാത്രിയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ജനാല ചില്ല് തകർന്നിരുന്നു.

Share this story