സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 27 പേർ രോഗമുക്തരായി

സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 27 പേർ രോഗമുക്തരായി

സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ കാസർകോടും മലപ്പുറം, കണ്ണൂർ ജില്ലകളിൽ രണ്ട് പേർ വീതവുമാണ്. 27 പേർ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. ഒരു ദിവസം ഇത്രയുമധികം ആളുകൾ രോഗമുക്തരാകുന്നത് ഇതാദ്യമാണ്. ഇതിൽ പതിനേഴ് പേരും കാസർകോട് നിന്നാണുള്ളതാണ് ഏറ്റവും ആശ്വാസകരം

രോഗം പിടിപ്പെട്ട ഏഴ് പേരിൽ അഞ്ച് പേർ സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിതരായി. രണ്ട് പേർ വിദേശത്ത് നിന്നു വന്നവരാണ്. സംസ്ഥാനത്ത് ഇതുവരെ കൊവിഡിൽ നിന്ന് 124 പേരെ രക്ഷപ്പെടുത്താനായെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു

129,751 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 731 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഇന്ന് 126 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. കണക്കുകൾ ആശ്വാകരമാണെങ്കിലും നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്

അതേസമയം രാജ്യത്ത് 21 ദിവസം പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ നീട്ടുമെന്ന സൂചനയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. കൊവിഡിനെ ചെറുക്കാൻ ഇനിയും സമയം വേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മൂന്നാഴ്ചയോ അതിലധികം സമയമോ ഇതിനായി വേണ്ടി വരും.

വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തിയതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കൊവിഡ് വിവരങ്ങൾ നൽകാൻ ചില സംസ്ഥാനങ്ങൾ വിമുഖത കാണിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം 4100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശുപാർശയും ലോക്ക് ഡൗൺ തീരുമാനത്തിൽ നിർണായകമാണ്. ഇതിന് മുന്നോടിയായാണ് സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ഹർഷവർധൻ ചർച്ച നടത്തിയത്.

Share this story