കോവിഡ്: സംസ്ഥാന സര്‍ക്കാരിന് കൈയടിച്ച് നടി കനിഹ

Share with your friends

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രയത്നങ്ങള്‍ക്ക് കൈയടിച്ച് നടി കനിഹ. കോവിഡ് പ്രതിരോധത്തില്‍ കേരളം മികച്ചുനില്‍ക്കുന്നതായി പറഞ്ഞ കനിഹ മുഖ്യമന്ത്രിയേയും ആരോഗ്യപ്രവര്‍ത്തകരേയും അഭിനന്ദിക്കാനും മറന്നില്ല.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് താരം ആവശ്യപ്പെട്ടു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ താരങ്ങള്‍ക്കൊപ്പമുള്ള സിനിമകളെ കുറിച്ച് കനിഹ വാചാലയായി. താന്‍ അവസാനമായി അഭിനയിച്ച മലയാള സിനിമ മാമാങ്കത്തെ കുറിച്ചുള്ള വിശേഷങ്ങളും സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും അതുവഴി കോവിഡിനെ പ്രതിരോധിക്കണമെന്നും ലോക്ക്ഡൗണ്‍ കാലഘട്ടം എങ്ങനെയാണ് ചെലവഴിക്കുന്നത് എന്നതിനെ കുറിച്ചും കുടുംബ വിശേഷങ്ങളും താരം പങ്കുവച്ചു. നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ സമയം കണ്ടെത്തുന്നുണ്ടെന്നും താരം പറഞ്ഞു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!