കൊവിഡ് പ്രതിരോധം: സർക്കാർ തയ്യാറാക്കുന്ന ഡിജിറ്റൽ വിവരശേഖരണം ശുദ്ധ തട്ടിപ്പെന്ന് ചെന്നിത്തല

കൊവിഡ് പ്രതിരോധം: സർക്കാർ തയ്യാറാക്കുന്ന ഡിജിറ്റൽ വിവരശേഖരണം ശുദ്ധ തട്ടിപ്പെന്ന് ചെന്നിത്തല

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാർ കൊണ്ടുവരാനിരിക്കുന്ന ഡിജിറ്റൽ പാസും മൊബൈൽ ആപ് ഉപയോഗിച്ചുള്ള വിവരശേഖരണവും തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിന്റെ മറവിൽ വ്യക്തി വിവരങ്ങൾ വിദേശ കമ്പനിക്ക് നൽകാനാണ് നീക്കം നടക്കുന്നത്. വാർഡ് തലത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ അമേരിക്കൻ കമ്പനിയുടെ സൈറ്റിലേക്കാണ് പോകുന്നത്. ഇത് ദുരുപയോഗം ചെയ്യില്ലെന്ന് എന്തുറപ്പുണ്ടെന്നും ചെന്നിത്തല ചോദിച്ചു

ഹോം ഐസോലേഷനിലുള്ളവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. വാണിജ്യ ആവശ്യത്തിന് ഡാറ്റ നൽകുമെന്ന ഉറപ്പും സർക്കാരിനില്ല. മാത്രമല്ല ഇത്തരം വിവരങ്ങൾ മുഖ്യമന്ത്രി മറച്ചു വെക്കുന്നത് എന്തിനാണ്. അമേരിക്കൻ കമ്പനിയുടെ പരസ്യ ചിത്രത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കർ അഭിനയിച്ചിട്ടുണ്ട്. ഇത് ഗുരുതരമായ സംഗതിയാണ്

ഐടി സെക്രട്ടറിയെ മാറ്റി നിർത്തി അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കൊവിഡിനെതിരായ മൂന്നാം ഘട്ട പ്രതിരോധമെന്ന നിലക്കാണ് ഡിജിറ്റൽ പ്രതിരോധ നടപടികൾ സർക്കാർ ആരംഭിക്കുന്നത്.

Share this story