ഡൽഹിയിൽ ക്വാറന്റൈനിലായിരുന്ന 30അംഗ മലയാളി സംഘം ബസിൽ കേരളത്തിലേക്ക്; കൂട്ടത്തിൽ ഗർഭിണിയും

ഡൽഹിയിൽ ക്വാറന്റൈനിലായിരുന്ന 30അംഗ മലയാളി സംഘം ബസിൽ കേരളത്തിലേക്ക്; കൂട്ടത്തിൽ ഗർഭിണിയും

ഇറ്റലിയിൽ നിന്നെത്തി ഡൽഹി സൈനിക ക്യാമ്പിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മലയാളികൾ അടക്കമുള്ള 40 അംഗ സംഘം ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. ബസിലാണ് ഇവർ കേരളത്തിലേക്ക് എത്തുന്നത്. 30 മലയാളികളുള്ള സംഘത്തിൽ ഒരു ഗർഭിണിയുമുണ്ട്. 7 തമിഴ്‌നാട്ടുകാരും ബാക്കി ബസ് ജീവനക്കാരുമാണ് സംഘത്തിലുള്ളത്.

രണ്ട് തവണ പരിശോധിച്ച് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവരെ നാട്ടിലേക്ക് അയച്ചത്. മാർച്ച് 15നും 22നും ഇറ്റലിയിലെ മിലാനിൽ നിന്ന് എത്തിയവരാണ് ഇവർ. തുടർന്ന് ചാവ്‌ലയിലെ സൈനിക ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.

്ക്വാറന്റൈൻ സമയം കഴിഞ്ഞിട്ടും ലോക്ക് ഡൗൺ സാഹചര്യത്തിൽ ക്യാമ്പിൽ കുടുങ്ങിയ ഇവരെ കേരളാ സർക്കാർ ഇടപെട്ടാണ് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. സംസ്ഥാനങ്ങൾ കടക്കാനുള്ള പ്രത്യേക പാസും ലഭ്യമാക്കിയിട്ടുണ്ട്.

അടിയന്തരാവശ്യത്തിനുള്ള ഭക്ഷണം ഉൾപ്പെടെ കേരളാ ഹൗസിൽ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ കർണാടക, മഹാരാഷ്ട്ര സ്വദേശികളെ ഇത്തരത്തിൽ വാഹനസൗകര്യം ഏർപ്പെടുത്തി കൊണ്ടുപോയിരുന്നു.

Share this story