സ്‌കൂൾ വിദ്യാർത്ഥിനിയുടെ വീട്ടിലെ സ്ഥിരം സന്ദർശകൻ; കോഴിക്കോട്ടുകാരെ ഭീതിയിലാഴ്ത്തിയ ‘അജ്ഞാതൻ’ ഒടുവിൽ പിടിയിൽ

സ്‌കൂൾ വിദ്യാർത്ഥിനിയുടെ വീട്ടിലെ സ്ഥിരം സന്ദർശകൻ; കോഴിക്കോട്ടുകാരെ ഭീതിയിലാഴ്ത്തിയ ‘അജ്ഞാതൻ’ ഒടുവിൽ പിടിയിൽ

കോഴിക്കോട് ബേപ്പൂർ, മാറാട് ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ ഭീതിപരത്തിയ യുവാവ് പിടിയിലെന്ന് പൊലീസ്. പയ്യാനക്കൽ മുല്ലത്ത് വീട്ടിൽ ആദർശിനെയാണ് മാറാട് പൊലീസ് അറസ്റ്റ് ചെയ്ത്.

നാട്ടുകാരുടെ ഉറക്കം കെടുത്തിയ യുവാവിന്റെ കഥകൾ കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും. പരിചയക്കാരിയായ, പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയുടെ വീട്ടിൽ വരാറുള്ള യുവാവ് നാട്ടുകാരുടെ ശ്രദ്ധതിരിക്കാനാണ് ഇങ്ങനെയെല്ലാം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. കൊവിഡ് മുൻകരുതലിന്റെ ഭാഗമായി എല്ലാവരും വീടുകളിൽ ഒതുങ്ങുമ്പോൾ യുവാവ് പരിസരവാസികളെ പുറത്തേക്കിറക്കാനാണ് ഈ തന്ത്രം പ്രയോഗിച്ചത്. ‘അജ്ഞാതനെ’ പിടിക്കാൻ നാട്ടുകാർ റോഡിലിറങ്ങുമ്പോൾ യുവാവ് ആരുടെ ശ്രദ്ധയിലും പെടാതെ പെൺകുട്ടിയുടെ വീട്ടിലെത്തുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.

അതേസമയം പ്രതിയെ പിടികൂടിയെന്ന് പൊലീസ് അവകാശപ്പെടുമ്പോളും സാമൂഹ്യ വിരുദ്ധരുടെ ശല്യം തുടരുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നേരത്തെ പരിസരത്തെ ചില സിസിടിവിയിൽ ഇയാളുടെ ചിത്രം പതിഞ്ഞിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവിന് എതിരെ പൊലീസ് പോക്‌സോ ചുമത്തി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Share this story