സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 19 പേരുടെ പരിശോധന ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴ് പേര്‍ക്ക് സമ്പര്‍ക്കം വഴി വൈറസ് ബാധയേറ്റത്. മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ് കണ്ണൂർ ഏഴ്, കാസർകോട് രണ്ട്, കോഴിക്കോട് ഒന്ന്. മൂന്ന് പേർ വിദേശത്തു നിന്നും വന്നതും ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ലഭിച്ചത്.

കണ്ണൂരിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാസര്‍കോട് സ്വദേശിയായ യുവതിക്ക് ആൺകുഞ്ഞു പിറന്നത് സന്തോഷം നൽകുന്ന വാര്‍ത്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കൊവിഡ് ചികിത്സയിലുള്ള 19 പേർക്ക് ഇന്ന് നെഗറ്റീവായി കാസർകോട് ഒൻപത് പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2 ,തൃശ്ശൂർ ഒന്ന്. ഇതുവരെ 371 പേർക്കാണ് സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചത്. 228 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 1,23,490 പേ‍ർ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ 816 പേർ ആശുപത്രിയിലുണ്ട്. 201 പേരെ ഇന്നു ഉച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 14163 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.12718 എണ്ണം നെ​ഗറ്റീവായി..

Share this story