വിമർശനം ദിനചര്യയാക്കാതെ സർക്കാരിനൊപ്പം നിൽക്കു: പ്രതിപക്ഷത്തെ വിമർശിച്ച് കെ സുരേന്ദ്രൻ

വിമർശനം ദിനചര്യയാക്കാതെ സർക്കാരിനൊപ്പം നിൽക്കു: പ്രതിപക്ഷത്തെ വിമർശിച്ച് കെ സുരേന്ദ്രൻ

കൊവിഡ് വ്യാപന കാലത്തും സർക്കാരിനെതിരെ നിരന്തരം രാഷ്ട്രീയ വിമർശനം ഉന്നയിക്കുന്ന പ്രതിപക്ഷത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നിരന്തരം വിമർശിക്കുന്നത് ഒരു ദിനചര്യയാക്കാതെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കാൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു

ഇത്തരം സാഹചര്യത്തിൽ സർക്കാരിനൊപ്പം ചേർന്ന് ക്രിയാത്മകമായി പ്രവർത്തിക്കാനാണ് പ്രതിപക്ഷം ശ്രമിക്കേണ്ടത്. എന്നാൽ സർക്കാരിനെ വിമർശിക്കുന്ന ജോലി മാത്രമാണ് സംസ്ഥാനത്തെ പ്രതിപക്ഷം ചെയ്യുന്നത്. മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധി സ്വീകരിക്കുന്ന അതേ നിലപാടാണ് കേരള സർക്കാരിനെതിരെ കേരളത്തിലെ പ്രതിപക്ഷവും സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു

Share this story