കൊറോണ ബാധിതനായിരുന്ന മാഹി സ്വദേശി മരിച്ചു; സംസ്ഥാനത്ത് കൊവിഡിൽ മൂന്നാം മരണം

കൊറോണ ബാധിതനായിരുന്ന മാഹി സ്വദേശി മരിച്ചു; സംസ്ഥാനത്ത് കൊവിഡിൽ മൂന്നാം മരണം

സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാഹി സ്വദേശിയാണ് ഇന്ന് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുകല്ലായി സ്വദേശി മഹറൂഫാണ് മരിച്ചത്. 71 വയസ്സായിരുന്നു

വൃക്ക രോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്. ഇദ്ദേഹത്തിന് രോഗം പിടിപ്പെട്ടത് എവിടെ നിന്നാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ നാല് ദിവസമായി ഇദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

കൊച്ചി ചുള്ളിക്കലിലാണ് ആദ്യ കൊവിഡ് മരണം കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. രണ്ടാമത്തെ മരണം തിരുവനന്തപുരം പോത്തൻകോടുമായിരുന്നു. മരിച്ച മൂന്ന് പേരും പ്രായമേറിയവരും മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നവരാണ്.

Share this story