കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ആസിഫ് അലിയും ഭാര്യയും- കൈയടിച്ച് ആരാധകര്‍

കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ആസിഫ് അലിയും ഭാര്യയും- കൈയടിച്ച് ആരാധകര്‍

കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് നടന്‍ ആസിഫ് അലിയും ഭാര്യ സമയും. ഇതേ കുറിച്ചുള്ള ആസിഫിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്.

‘മാര്‍ച്ച് 27 ന് ഇരുനൂറോളം ആളുകള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുത്തുകൊണ്ട് തുടങ്ങിയ കോവിഡ് കൂട്ടായ്മ കിച്ചന്‍ ഇന്ന് 3500ല്‍ പരം ആളുകള്‍ക്ക് രണ്ട് നേരം ഭക്ഷണം എത്തിച്ചുകൊടുക്കുന്ന ഒരു വലിയ കൂട്ടായ്മയായി മാറിയിട്ടുണ്ട്…

ആന്റോ ജോസഫ്, സുബൈര്‍, ആഷിക് ഉസ്മാന്‍, ജോജു ജോര്‍ജ്, ഇച്ചായി പ്രൊഡക്ഷന്‍സ്, ബാദുഷ എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ സംരംഭമായിരുന്നു കോവിഡ് കൂട്ടായ്മ കിച്ചന്‍… ഭക്ഷണം കിട്ടാതെ വലയുന്ന ആളുകള്‍ക്ക് ഇതൊരു വലിയ സഹായമായിട്ടുണ്ട്.. കോവിഡ് കൂട്ടായ്മ കിച്ചന് എന്റെ എല്ലാവിധ ആശംസകളും….’ ആസിഫ് കുറിച്ചു.

നേരത്തെ, കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെയിരിക്കാം എന്ന സന്ദേശവുമായി ആസിഫ് അലി എത്തിയിരുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ആണ് താരം ഈ കാര്യം വ്യക്തമാക്കിയത്.

Share this story