കോഴിക്കോടിനെ വിറപ്പിച്ച ബ്ലാക്ക് മാൻ പിടിയിൽ; പ്രതിക്കെതിരെ പോക്‌സോ പ്രകാരവും കേസ്

കോഴിക്കോടിനെ വിറപ്പിച്ച ബ്ലാക്ക് മാൻ പിടിയിൽ; പ്രതിക്കെതിരെ പോക്‌സോ പ്രകാരവും കേസ്

കോഴിക്കോട് മാറാട്, ബേപ്പൂർ ഭാഗത്ത് നാട്ടുകാരെ വിറപ്പിക്കുകയും പോലീസിന്റെ ഉറക്കം കെടുത്തുകയും ചെയ്ത ബ്ലാക്ക് മാൻ പിടിയിൽ. പയ്യാനക്കൽ മുല്ലത്ത് വീട്ടിൽ ആദർശ്(22) ആണ് വേഷം ധരിച്ച് ആളുകളെ പേടിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു യുവാവ് വേഷം കെട്ടി ഇറങ്ങിയത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

ബൈക്കിലെത്തി ആളുകളുടെ വാതിലിൽ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയുമായിരുന്നു ഇയാളുടെ ചെയ്തികൾ. ഇതോടെ നാട്ടുകാർ സംഘടിച്ച് ബ്ലാക്ക് മാനെ പിടിക്കാനായി റോഡിൽ ഇറങ്ങി. ഈ സമയം പെൺകുട്ടിയുടെ വീട്ടിൽ കയറി ഇയാൾ പീഡിപ്പിക്കുകയായിരുന്നു

ലോക്ക് ഡൗൺ ലംഘിച്ച് കള്ളനെ പിടികൂടാൻ ജനം തെരുവിലിറങ്ങിയതോടെയാണ് പോലീസ് രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം പോലീസിന്റെ നിർദേശപ്രകാരം ആളുകൾ കള്ളനെ പിടിക്കാൻ രാത്രിയിൽ റോഡിലിറങ്ങിയിരുന്നില്ല. റോഡിൽ ആളുകളെ കാണാത്തതിനാൽ പന്തികേട് തോന്നിയ പ്രതി ഒരു വീടിന്റെ കുളിമുറിയിൽ കയറി ഒളിച്ചു. കുളിമുറിയിലേക്ക് വന്ന സ്ത്രീ പ്രതിയെ കണ്ട് അലറി വിളിച്ചതോടെ ആദർശ് ഓടിരക്ഷപ്പെടുകയായിരുന്നു

സ്ത്രീയിൽ നിന്നും വീട്ടുകാരിൽ നിന്നും വിവരം തേടിയ പോലീസ് സിസിടിവി കൂടി പരിശോധിച്ച ശേഷമാണ് ഇയാളെ പിടികൂടിയത്.

Share this story