കേരളത്തിന്റേത് സമാനതകളില്ലാത്ത പ്രതിരോധം; മുഖ്യമന്ത്രിയെയും ആരോഗ്യപ്രവർത്തകരെയും അഭിനന്ദിക്കുന്നു: കർദിനാൾ ആലഞ്ചേരി

കേരളത്തിന്റേത് സമാനതകളില്ലാത്ത പ്രതിരോധം; മുഖ്യമന്ത്രിയെയും ആരോഗ്യപ്രവർത്തകരെയും അഭിനന്ദിക്കുന്നു: കർദിനാൾ ആലഞ്ചേരി

ഈസ്റ്റർ ദിനത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ അഭിനന്ദിച്ച് കർദിനാൾ ജോർജ് ആലഞ്ചേരി. സമാനതകളില്ലാത്ത പ്രതിരോധമാണ് കേരളത്തിന്റേത്. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം ഒന്നാമതാണ്

മുഖ്യമന്ത്രിയെയും ആരോഗ്യപ്രവർത്തകരെയും അഭിനന്ദിക്കുന്നു. നമ്മൾ രോഗത്തെ അതിജീവിക്കുമെന്ന് പ്രതീക്ഷ നൽകുന്നതാണ് ഈസ്റ്റർ. കൊവിഡിനെ അതിജീവിച്ചും പുനർജീവനം സാധ്യമാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെമ്പാടും കൊവിഡ് വ്യാപനത്തിന്റെ ഭീതിയിൽ കഴിയുമ്പോഴാണ് ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണകൾ ഉണർത്തി ഈസ്റ്റർ വരുന്നത്. പള്ളികളിൽ പ്രത്യേക പ്രാർഥനകളുണ്ടായെങ്കിലും വിശ്വാസികളെ ഉൾപ്പെടുത്താതെയായിരുന്നു ശുശ്രൂഷകൾ.

എറണാകുളം സെന്റ് മേരീസ് കത്രീഡലിൽ നടന്ന വിശുദ്ധ കുർബാനയിൽ മാർ ജോർജ് ആലഞ്ചേരി കാർമികനായി. കൊവിഡ് മഹാമാരി പടർത്തുന്ന ഇരുട്ടിൽ ഈസ്റ്റർ പ്രത്യാശയുടെ സന്ദേശം നൽകുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ സന്ദേശമായി പറഞ്ഞു

Share this story