പരീക്ഷാ ജോലിക്ക് പോയി ലക്ഷദ്വീപിൽ കുടുങ്ങിയ അധ്യാപകരെ കവരത്തിയിൽ എത്തിച്ചു; അടുത്ത കപ്പലിൽ കൊച്ചിയിലേക്ക്

പരീക്ഷാ ജോലിക്ക് പോയി ലക്ഷദ്വീപിൽ കുടുങ്ങിയ അധ്യാപകരെ കവരത്തിയിൽ എത്തിച്ചു; അടുത്ത കപ്പലിൽ കൊച്ചിയിലേക്ക്

പരീക്ഷാ ഡ്യൂട്ടിക്ക് പോയി ലോക്ക് ഡൗണിനെ തുടർന്ന് ലക്ഷദ്വീപിൽ കുടുങ്ങിയ കേരളത്തിലെ അധ്യാപകരെ കവരത്തിയിൽ എത്തിച്ചു. വിവിധ ദ്വീപുകളിൽ കുടുങ്ങിയ എട്ട് അധ്യാപകരെയാണ് കവരത്തിയിൽ എത്തിച്ചത്. അടുത്ത കപ്പലിൽ ഇവരെ കൊച്ചിയിൽ എത്തിക്കും

മാർച്ച് എട്ടിന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളുടെ ഡ്യൂട്ടിക്കായി ലക്ഷദ്വീപിൽ പോയ അധ്യാപകരാണ് ലോക്ക് ഡൗണിനെ തുടർന്ന് ദ്വീപിൽ കുടുങ്ങിയത്. ഷിപ്പ് സർവീസും നിർത്തലാക്കിയതോടെ നാട്ടിലേക്ക് തിരിച്ചെത്താനാൻ വഴിയില്ലാതാകുകയായിരുന്നു

കൊച്ചിയിൽ കുടുങ്ങിയ ദ്വീപ് നിവാസികളെ എത്തിക്കുന്ന കപ്പലിലെങ്കിലും തങ്ങളെ നാട്ടിൽ തിരിച്ചെത്തിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. തുടർന്നാണ് അധികൃതർ ഇടപെട്ടതും ഇവരുടെ മടങ്ങി വരവിന് കളമൊരുങ്ങിയതും.

Share this story