ഇടുക്കിയിൽ വ്യാജവാറ്റ് റെയ്ഡിനിടെ പോലീസിന് നേരെ ആക്രമണം; രണ്ട് പോലീസുകാർക്ക് ഗുരുതര പരുക്ക്

ഇടുക്കിയിൽ വ്യാജവാറ്റ് റെയ്ഡിനിടെ പോലീസിന് നേരെ ആക്രമണം; രണ്ട് പോലീസുകാർക്ക് ഗുരുതര പരുക്ക്

ഇടുക്കിയിൽ വ്യാജവാറ്റ് റെയ്ഡിനെത്തിയ പോലീസ് സംഘത്തിന് നേർക്ക് ആക്രമണം. ഉപ്പുതറയിലാണ് സംഭവം. വാക്കത്തി കൊണ്ടുള്ള വെട്ടേറ്റ് രണ്ട് പോലീസുകാർക്ക് ഗുരുതരമായി പരുക്കേറ്റു

നിരപ്പേക്കട സ്വദേശി ജയിംസിന്റെ വീട്ടിൽ വാറ്റ് നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പോലീസ് റെയ്ഡിനെത്തിയത്. ഇവർ പോലീസിനെ ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് ഒരു പോലീസുകാരന്റെ വിരൽ അറ്റുപോകാറായ നിലയിലായി. ജയിംസിനെയും ഭാര്യ ബിൻസിയെയും പോലീസ് അറസ്റ്റ് ചെയ്തു.

Share this story