ദുരിതാശ്വാസ നിധിയിലേക്ക് കപ്പ സംഭാവന നൽകി മുള്ളൻകൊല്ലിയിലെ കർഷകൻ; അഭിനന്ദനവുമായി മുഖ്യമന്ത്രി

ദുരിതാശ്വാസ നിധിയിലേക്ക് കപ്പ സംഭാവന നൽകി മുള്ളൻകൊല്ലിയിലെ കർഷകൻ; അഭിനന്ദനവുമായി മുഖ്യമന്ത്രി

ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ടൺ കപ്പ സംഭാവന ചെയ്ത വയനാട് മുള്ളൻകൊല്ലിയിലെ കർഷകന് പ്രത്യേക അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുൽപ്പള്ളി ആലത്തൂർ കവളക്കാട്ട് റോയി ആന്റണിയാണ് കഴിഞ്ഞ ദിവസം പത്ത് ടൺ കപ്പ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഇത് ശ്രദ്ധേയമായ കാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്നുണ്ട്. എന്നാൽ നൽകാൻ കാര്യമായ പണമില്ല. അതാണ് കപ്പ നൽകിയതെന്നായിരുന്നു റോയി ആന്റണി പറഞ്ഞത്. മന്ത്രി വി എസ് സുനിൽകുമാറിനോടാണ് ഇത് ആദ്യം പറഞ്ഞത്. മന്ത്രി ഇടപെട്ട് ഹോർട്ടി കോർപ് അധികൃതർ കൃഷിയിടത്തിലെത്തി കപ്പ ശേഖരിക്കുകയായിരുന്നു.

സമൂഹ അടുക്കളകളിലേക്ക് ആവശ്യമായത് എടുത്ത ശേഷം ഹോർട്ടി കോർപ്പ് തയ്യാറാക്കുന്ന കിറ്റുകളിൽ ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം.

Share this story