കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം വാങ്ങാൻ നിന്നവരിലേക്ക് മിനി ലോറി പാഞ്ഞുകയറി; അഞ്ച് പേർക്ക് പരുക്ക്

കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം വാങ്ങാൻ നിന്നവരിലേക്ക് മിനി ലോറി പാഞ്ഞുകയറി; അഞ്ച് പേർക്ക് പരുക്ക്

എറണാകുളം നഗരത്തിൽ കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം വാങ്ങാൻ കാത്തുനിന്നവർക്കിടയിലേക്ക് മിനി ലോറി പാഞ്ഞുകയറി. അഞ്ച് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.

എറണാകുളം ടൗൺ ഹാളിന് സമീപത്ത് വെച്ചാണ് അപകടം. വാഹനത്തിന്റെ ഡ്രൈവർ അടക്കം അഞ്ച് പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്.

നോർത്ത് പാലം ഇറങ്ങിവന്ന മിനി ലോറി ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തുടർന്ന് ഇത് മരത്തിലിടിച്ച് നിൽക്കുകയായിരുന്നു. വെള്ളം നിറച്ച ജാറുമായ വന്ന വണ്ടിയാണ് ആളുകളെ ഇടിച്ചുതെറിപ്പിച്ചത്.

Share this story