ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥികൾ കേരളത്തിലെത്തി; പാലക്കാടേക്ക് മാറ്റും

ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥികൾ കേരളത്തിലെത്തി; പാലക്കാടേക്ക് മാറ്റും

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്നെത്തി ഡൽഹി സൈനിക നിരീക്ഷണ ക്യാമ്പിൽ കഴിഞ്ഞിരുന്ന 30 മലയാളി വിദ്യാർഥികൾ കേരളത്തിലെത്തി. ശനിയാഴ്ച അർധരാത്രി ഡൽഹിയിൽ നിന്ന് ബസ് മാർഗമാണ് ഇവർ പുറപ്പെട്ടത്. കേരളത്തിലെത്തിയ 30 പേരെയും പാലക്കാട് നിരീക്ഷണ ക്യാമ്പുകളിലേക്ക് മാറ്റും. തുടർന്ന് പരിശോധനകൾ നടത്തിയ ശേഷമാകും വീടുകളിലേക്ക് അയക്കുക

മാർച്ച് 14നാണ് 45 അംഗ മലയാളികൾ ഉൾപ്പെടെയുള്ള സംഘം ഡൽഹിയിൽ എത്തിയത്. 28 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷമാണ് ഇവർ ഡൽഹിയിൽ നിന്നും സംസ്ഥാനത്തേക്ക് ബസ് മാർഗം എത്തിയത്. സംസ്ഥാനങ്ങൾ കടന്നു വരാനുള്ള പ്രത്യേക പാസ് കേരളാ സർക്കാർ ഇവർക്ക് നൽകിയിരുന്നു.

Share this story