കൊവിഡ് : തൃശൂര്‍ ജില്ലയില്‍ 9316 പേര്‍ നിരീക്ഷണത്തില്‍

കൊവിഡ് : തൃശൂര്‍ ജില്ലയില്‍ 9316 പേര്‍ നിരീക്ഷണത്തില്‍

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 9316 ആയി. ഇതില്‍ 9304 പേര്‍ വീടുകളിലും 12 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇന്ന് പുതുതായി രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കാലവധി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങി.

12 സാമ്പിളുകളാണ് ഇന്ന് ജില്ലയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 916 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 903 സാമ്പിളുകളുടെ ഫലം ലഭ്യമായി. 13 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 174 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്.

Share this story