പിണറായി വിജയൻ കഴിവുറ്റ നേതാവ്, മികച്ച ഭരണാധികാരിയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പിണറായി വിജയൻ കഴിവുറ്റ നേതാവ്, മികച്ച ഭരണാധികാരിയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിണറായി വിജയൻ കഴിവുറ്റ നേതാവാണ്. മികച്ച ഭരണാധികാരിയാണെന്നും ഗവർണർ പറഞ്ഞു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും മികച്ച പ്രവർത്തനമാണ് നടത്തുന്നത്.

കഴിവുറ്റ ഭരണാധികാരിയായാണ് പിണറായി വിജയനെ ഞാൻ നോക്കിക്കാണുന്നത്. സംസ്ഥാന താത്പര്യത്തിന് വേണ്ടി ആത്മാർഥമായി പ്രയത്‌നിക്കുന്ന വ്യക്തി കൂടിയാണ് പിണറായി വിജയൻ. ആരോഗ്യമന്ത്രി കെ കെ ശൈലജയെ താൻ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ആരോഗ്യമന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അവർ നടത്തുന്നത്.

മറ്റ് മന്ത്രിമാരും കൊവിഡ് കാലത്ത് മികച്ച പ്രവർത്തനമാണ് നടത്തുന്നത്. യുദ്ധസമാനമായ സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ ആരെയും കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്ന് പ്രതിപക്ഷത്തോടായി അദ്ദേഹം പറഞ്ഞു. പ്രവാസികളെ തിരിച്ചെത്തുന്ന കാര്യത്തിൽ ഉടൻ പരിഹാരം ഉണ്ടാകും. സാഹചര്യങ്ങൾ വ്യക്തമായി പഠിക്കേണ്ടതുണ്ട്. ഇതിന് ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി

Share this story