കൊവിഡ് ഭേദമായ ബ്രിട്ടീഷ് പൗരൻ നാട്ടിലേക്ക് മടങ്ങുന്നു

കൊവിഡ് ഭേദമായ ബ്രിട്ടീഷ് പൗരൻ നാട്ടിലേക്ക് മടങ്ങുന്നു

കൊവിഡ് 19 ബാധിച്ച് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരൻ ബ്രയാൻ നീലും സംഗവും നാട്ടിലേക്ക് മടങ്ങുന്നു. കൊച്ചിയിൽ നിന്നും ബ്രിട്ടീഷ് എയർവെയ്‌സിന്റെ പ്രത്യേക വിമാനത്തിലാണ് നാട്ടിലേക്ക് മടങ്ങുന്നത്.

കൊവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 16-ാം തീയതിയാണ് ബ്രിട്ടീഷ് പൗരന്മാരായ ബ്രയാൻ നീൽ അടക്കമുള്ളവരെ നിരീക്ഷണത്തിലാക്കുന്നത്. പിന്നീട് ബ്രയാൻ നീലിന്റെ രോഗം ഭേദമായെങ്കിലും കൂടെയുള്ളവരിലേക്കും വൈറസ് വ്യാപിക്കുകയായിരുന്നു.

തുടർന്ന് ആറ് പേരെയും രോഗം ഭേദമായ ശേഷവും 14 ദിവസത്തേക്ക് കൊച്ചി, ബോൾഗാട്ടി പാലസിൽ നിരീക്ഷണത്തിൽ വയ്ക്കുകയായിരുന്നു.

അതേസമയം, കേരളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയായ ഹെൽത്ത് ഇൻസ്‌പെക്ടറും അദ്ദേഹത്തിന്റെ സഹായിയും രോഗം ഭേദമായി ആശുപത്രി വിട്ടു. മാത്രമല്ല, എറണാകുളം ജില്ലയിൽ നിന്ന് പരിശോധനയ്ക്കയച്ച 51 സാമ്പിളുകളിൽ എല്ലാം നെഗറ്റീവാണെന്നതും ആശ്വാസകരമാണ്.

Share this story