സ്പ്രിംഗ്ലർ അമേരിക്കയിൽ കേസ് നേരിടുന്ന കമ്പനി; ആരോപണവുമായി മാധ്യമങ്ങളെ കണ്ട് പ്രതിപക്ഷ നേതാവ്

സ്പ്രിംഗ്ലർ അമേരിക്കയിൽ കേസ് നേരിടുന്ന കമ്പനി; ആരോപണവുമായി മാധ്യമങ്ങളെ കണ്ട് പ്രതിപക്ഷ നേതാവ്

കൊവിഡ് കാലത്ത് സർക്കാരിനെതിരെ വീണ് കിട്ടിയ ആരോപണം വീണ്ടുമുന്നയിച്ച് മാധ്യമങ്ങളെ കണ്ട് പ്രതിപക്ഷ നേതാവ്. സർക്കാരുമായി കരാറുണ്ടാക്കിയ സ്പ്രിംഗ്ലർ കമ്പനി അമേരിക്കയിൽ ഡാറ്റാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് നേരിടുന്ന കമ്പനിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു

50 മില്യൺ ആവശ്യപ്പെട്ട് അവരുടെ പാർട്ണറായ മറ്റൊരു കമ്പനി രണ്ട് വർഷമായി അമേരിക്കയിൽ ഇവർക്കെതിരെ കേസ് നടത്തുന്നുണ്ട്. ഡാറ്റാ തട്ടിപ്പാണ് ഇവർക്കെതിരെ ഉന്നയിക്കുന്ന ആരോപണം. ഗൗരവമായ പ്രശ്‌നമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു

കരാർ വിവാദമാക്കിയപ്പോൾ ഐടി ലെവൽ ഉദ്യോഗസ്ഥൻ യുആർഎൽ മാറ്റി. തിരുത്ത് വന്നെങ്കിലും ഇതുവരെ തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്ന് ഇതുസംബന്ധിച്ച് ഉത്തരവ് വന്നില്ല.മാറ്റം വന്നാലും രേഖകൾ പോകുന്നത് സ്പ്രിംഗ്ലളിന്റെ വെബ് സൈറ്റിലേക്കാണ്. രേഖകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് താൻ കത്ത് നൽകിയെങ്കിലും മറുപി ലഭിച്ചിട്ടില്ല

റേഷൻ കാർഡ് ഉടമകളായ 87 ലക്ഷം പേരുടെ ഡാറ്റ ഇവർക്ക് പോയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് വലിയ അഴിമതിയാണെന്നും ചെന്നിത്തല ആരോപിക്കുന്നു

Share this story