ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നത് നാളത്തെ മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും: മുഖ്യമന്ത്രി

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നത് നാളത്തെ മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ക് ഡൗണിൽ കൂടുതൽ ഇളവ് നാളത്തെ മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കെഎം ഷാജി എംഎൽഎയുടേത് വികൃത മനസെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

മാത്രമല്ല, ലാക്ക് ഡൗണിൽ ചില മേഖലകൾക്കു കൂടി ഇളവു നൽകുന്ന കാര്യം പരിഗണിക്കുന്നതിനെക്കുറിച്ചുള്ള സൂചനയും മുഖ്യമന്ത്രി നൽകി. പരമ്പരാഗത വ്യവസായങ്ങൾക്കും കാർഷിക മേഖലക്കും ഇളവുണ്ടായേക്കും. തീരുമാനം മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താൽ സിപി എം പ്രവർത്തകർക്ക് വക്കീൽ ഫീസ് നൽകാൻ പണം പോകുമെന്ന മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിയെ മുഖ്യമന്ത്രി വിമർശിച്ചു.

അതേസമയം, സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 7 പേർ കൂടി രോഗമുക്തരായി. രോഗമുക്തരുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനു താഴെയാവുകയും ചെയ്തു. 97464 പേരാണ് നിരീക്ഷണത്തിലുള്ളത്.

Share this story