എടിഎം ഇടപാടുകൾ സൗജന്യമാക്കി എസ് ബി ഐ; എത്ര തവണ വേണമെങ്കിലും പണം പിൻവലിക്കാം

എടിഎം ഇടപാടുകൾ സൗജന്യമാക്കി എസ് ബി ഐ; എത്ര തവണ വേണമെങ്കിലും പണം പിൻവലിക്കാം

എസ് ബി ഐ അക്കൗണ്ട് ഉടമകൾക്ക് ഏത് ബാങ്കിന്റെ എടിഎമ്മിൽ നിന്നും എത്ര തവണ വേണമെങ്കിലും സർവീസ് ചാർജ് നൽകാതെ പണം പിൻവലിക്കാം. എടിഎം നിരക്കുകൾ ജൂൺ 30 വരെ പിൻവലിച്ചതായി ഔദ്യോഗിക വെബ് സൈറ്റ് വഴിയാണ് ബാങ്ക് അറിയിച്ചത്.

സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് ഇതുവരെ എസ് ബി ഐ അനുവദിച്ചിരുന്നത്. മെട്രോ നഗരങ്ങളിൽ അല്ലെങ്കിൽ പ്രത്യേക നിരക്കുകൾ കൂടാതെ 10 സൗജന്യ ഇടപാടുകൾ നടത്താം. അതിന് മുകളിലുള്ള ഓരോ ഇടപാടിനും 20 രൂപയും ജി എസ് ടിയും സാമ്പത്തികേതര ഇടപാടിന് എട്ട് രൂപയും ജി എസ് ടിയുമാണ് ഈടാക്കിയിരുന്നത്.

കൊവിഡ് 19 പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ മിനിമം ബാലൻസ് നിബന്ധന എസ് ബി ഐ ഒഴിവാക്കിയിരുന്നു. എസ് എം എസ് ചാർജും എടുത്തുകളഞ്ഞു.

Share this story