പാലത്തായി പീഡനം: പ്രതിയായ ബിജെപി നേതാവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പാലത്തായി പീഡനം: പ്രതിയായ ബിജെപി നേതാവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി പത്മനാഭവനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അധ്യാപകനായ ഇയാൾ പ്രാദേശിക ബിജെപി നേതാവുമാണ്. ഇന്നലെയാണ് മറ്റൊരു ബിജെപി നേതാവിന്റെ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ പിടികൂടിയത്.

പ്രതിയെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. പ്രതി കുറ്റം സമ്മതിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും. ഒരു മാസത്തോളമായി ഒളിവിലായിരുന്ന പത്മനാഭവനെ പൊയിലൂരിൽ വെച്ചാണ് പോലീസ് പിടികൂടയത്.

പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. മാർച്ച് 17നാണ് പത്മനാഭവനെതിരെ പോക്‌സോ വകുപ്പ് ചേർത്ത് പോലീസ് കേസെടുത്തത്. ഇയാളുടെ അറസ്റ്റ് വൈകുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു

ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റാണ് പ്രതി. അതേസമയം പോലീസിനെതിരെ ഇരയായ കുട്ടിയുടെ ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്. കുട്ടിയുമായി പല സ്ഥലത്ത് എത്താൻ പോലീസ് ആവശ്യപ്പെട്ടുവെന്നും ഇത് കുട്ടിയിൽ മാനസിക പ്രശ്‌നമുണ്ടാക്കിയെന്നുമാണ് ഇവരുടെ ആരോപണം

Share this story