സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭാ യോഗം ചേരും

Share with your friends

ഏപ്രിൽ 20ന് ശേഷമുള്ള ലോക്ക് ഡൗൺ ഇളവുകൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. സംസ്ഥാനത്തെ രോഗവ്യാപനത്തിന്റെ സ്ഥിതിയും വിലയിരുത്തും. രോഗത്തിന്റെ വ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും വലിയ ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യത തീർത്തും കുറവാണ്

പരമ്പരാഗത തൊഴിലിടങ്ങൾക്കും കാർഷിക മേഖലക്കും തോട്ടം മേഖലക്കും കൂടുതൽ ഇളവ് ഉണ്ടാകും. കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിൽ ഇളവുണ്ടാകും. പൊതുഗതാഗതം പാടില്ലെന്നും മദ്യശാലകൾ തുറക്കാൻ പാടില്ലെന്നും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഇതിനാൽ ഇതിൽ ഇളവുകൾ ഉണ്ടാകാൻ സാധ്യതയില്ല

ലോക്ക് ഡൗൺ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം പ്രതീക്ഷിച്ച ഇളവുകൾ ഇന്നലെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നില്ല. അതേസമയം സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ ഇളവുകൾ പ്രഖ്യാപിക്കാനുമാകില്ല

ഇന്നലെ കേരളത്തിൽ ഒരു പോസിറ്റീവ് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലെ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്. കൂടാതെ രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നതും ആശ്വാസകരമാണ്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-