ഏപ്രിൽ 20ന് ശേഷം സ്വകാര്യ വാഹനങ്ങൾക്ക് ഓടാം; ഒറ്റ, ഇരട്ട അക്കം അനുസരിച്ച് ക്രമീകരണം

ഏപ്രിൽ 20ന് ശേഷം സ്വകാര്യ വാഹനങ്ങൾക്ക് ഓടാം; ഒറ്റ, ഇരട്ട അക്കം അനുസരിച്ച് ക്രമീകരണം

സംസ്ഥാനത്ത് ഏപ്രിൽ 20ന് ശേഷം സ്വകാര്യ വാഹനങ്ങൾക്ക് ഓടാൻ അനുമതി. വാഹന നമ്പറിലെ അവസാന നമ്പറിലെ ഒറ്റ, ഇരട്ട അക്കം അനുസരിച്ചാകും ക്രമീകരണം. അതേസമയം സ്ത്രീകളുടെ വാഹനത്തിന് ഇളവുകളുണ്ടാകും. വാഹന വിപണിക്കാരുടെ പക്കൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കേടാകാതിരിക്കാൻ ഇടക്ക് സ്റ്റാർട്ട് ചെയ്യണം. നിർത്തിയിട്ട സ്വകാര്യ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാൻ ആഴ്ചയിൽ ഒരു ദിവസം ഉപയോഗിക്കാം.

വിദേശത്ത് കഴിയുന്നവർ അവശ്യ മരുന്നുകൾ കൊണ്ടുപോകാറുണ്ട്. അതിന് കസ്റ്റംസുമായി ചേർന്ന് നോർക്ക മരുന്നകൾ വിദേശത്ത് എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ സേവനം വേണ്ടവർ നോർക്കയുമായി ബന്ധപ്പെടണം.

കാലവർഷം പരിഗണിച്ച് ഓല മേഞ്ഞ വീടുകളിലും ഓടിട്ട വീടുകളിലും അറ്റകുറ്റപ്പണി ആവശ്യമാണ്. മഴക്കാലത്തിന് മുമ്പ് കിണറുകൾ വൃത്തിയാക്കാൻ അവസരമൊരുക്കും. ശേഖരിച്ച കശുവണ്ടി കൊല്ലത്തേക്ക് എത്തിക്കാൻ അവസരം ഒരുക്കും. ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ അങ്കണവാടിയിൽ നിന്നുള്ള ഭക്ഷണ സാധനങ്ങൾ വീടുകളിലേക്ക് എത്തിക്കുന്നത് തുടരും.

പ്രവാസികൾക്കായി കേരളാ ബാങ്ക് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കേരള ബാങ്കിന്റെ 779 ശാഖകളിലൂടെ പ്രത്യേക പ്രവാസി സ്വർണവായ്പാ പദ്ധതി നടപ്പാക്കും. മൂന്ന് ശതമാനം പലിശക്ക് പ്രവാസി കുടുംബത്തിന് അരലക്ഷം രൂപ വരെ വായ്പ നൽകും. നാല് മാസത്തേക്കാണ് വായ്പ അനുവദിക്കുക.

Share this story