കോഴിക്കോട് വന്യമൃഗ വേട്ടക്കിറങ്ങിയ രണ്ട് പേർ പിടിയിൽ; തോക്കും തിരകളും പിടിച്ചെടുത്തു

കോഴിക്കോട് വന്യമൃഗ വേട്ടക്കിറങ്ങിയ രണ്ട് പേർ പിടിയിൽ; തോക്കും തിരകളും പിടിച്ചെടുത്തു

കോഴിക്കോട് കട്ടിപ്പാറ അമരാട് വനത്തിൽ വന്യമൃഗ വേട്ടക്കിറങ്ങിയ രണ്ട് പേർ അറസ്റ്റിൽ. താമരശ്ശേരി വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. അമരാട് കല്ലുവീട്ടിൽ അബ്ദുൽ സലീം, പൂനൂർ തേക്കുംതോട്ടം പുഴിക്കുന്നമ്മൽ അബ്ദുൽ ഹമീദ് എന്നിവരാണ് അറസ്റ്റിലായത്.

രണ്ട് നാടൻ തോക്കുകൾ, ആറ് വെടിയുണ്ടകൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. റെയ്ഞ്ച് ഓഫീസർ സുധീർ നെരോത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

Share this story