25 ലക്ഷം കോഴ വാങ്ങിയെന്ന കേസിൽ കെ എം ഷാജിക്ക് പൂർണ പിന്തുണയെന്ന് കുഞ്ഞാലിക്കുട്ടി

25 ലക്ഷം കോഴ വാങ്ങിയെന്ന കേസിൽ കെ എം ഷാജിക്ക് പൂർണ പിന്തുണയെന്ന് കുഞ്ഞാലിക്കുട്ടി

അഴീക്കോട് സ്‌കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കുന്നതിൽ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ചും പ്രതിരോധിച്ചും പി കെ കുഞ്ഞാലിക്കുട്ടി. കോഴക്കേസിൽ പൂർണ പിന്തുണ കെ എം ഷാജിക്ക് മുസ്ലീം ലീഗ് നൽകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

പ്രതിപക്ഷ ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയാണ് സംസ്ഥാന സർക്കാർ കാണിക്കുന്നത്. അന്വേഷണത്തിന് ഉത്തരവിട്ടത് സർക്കാരിന്റെ പ്രതികാര നടപടിയാണ്. ഈ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന് ഒരു പരാതിയും ലഭിച്ചിട്ടില്ല.

ഒരു സംശയം ചോദിച്ചാൽ മറുപടി പറയുകയാണ് വേണ്ടത്. അല്ലാതെ പ്രതികാര നടപടികൾ സ്വീകരിക്കുകയല്ല. സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും വിശ്വാസ്യത ഇത്തരം നടപടികൾ തകർക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Share this story