പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കില്ല; ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കില്ല; ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബൈ കെഎംസിസി നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

കൊവിഡ് പ്രതിരോധത്തിനാണ് ഇപ്പോൾ പരിഗണന നൽകുന്നത്. വിസ കാലാവധി തീരുന്ന പ്രശ്‌നം നിലവിലില്ല. എല്ലാ രാജ്യങ്ങളും വിസ കാലാവധി നീട്ടി നൽകിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു

പ്രവാസികളെ കേരളം കൊണ്ടുവരാൻ തയ്യാറാണെങ്കിൽ അതിനെ പറ്റി ആലോചിക്കാവുന്നതല്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. എന്നാൽ ഒരു സംസ്ഥാനത്തിന് വേണ്ടി അത്തരമൊരു തീരുമാനമെടുക്കാനാകില്ലെന്ന് കേന്ദ്രം മറുപടി നൽകി. സുപ്രീം കോടതിയിൽ ഇതുസംബന്ധിച്ച ഹർജിയുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

ക്വാറന്റൈൻ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ തിരികെ കൊണ്ടുവരുന്ന നടപടി വലിയ പ്രശ്‌നങ്ങളിലേക്ക് അവരെ തള്ളി വിടുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി വി മുരളീധരൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഇതൊക്കെ പറയാം കേന്ദ്രത്തെ കുറ്റപ്പെടുത്തി കയ്യടിയും വാങ്ങാം. പക്ഷേ ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങൾക്ക് മോദി സർക്കാർ തയ്യാറല്ലെന്നും വി മുരളീധരൻ പറഞ്ഞു

Share this story