കൊല്ലത്ത് മൂന്ന് വയസ്സുകാരിയുടെ ദേഹത്ത് മുത്തച്ഛനും പിതൃസഹോദരിയും തിളച്ച മീൻകറി ഒഴിച്ചു; കുട്ടിയുടെ നില ഗുരുതരം

കൊല്ലത്ത് മൂന്ന് വയസ്സുകാരിയുടെ ദേഹത്ത് മുത്തച്ഛനും പിതൃസഹോദരിയും തിളച്ച മീൻകറി ഒഴിച്ചു; കുട്ടിയുടെ നില ഗുരുതരം

കൊല്ലം കണ്ണനല്ലൂരിൽ മൂന്ന് വയസ്സുകാരിക്ക് നേരെ ക്രൂരത. മുത്തച്ഛനും പിതൃസഹോദരിയും ചേർന്ന് കുഞ്ഞിന്റെ ദേഹത്ത് തിളച്ച മീൻകറി ഒഴിച്ച് പൊള്ളിച്ചു. മുപ്പത്തിയഞ്ച് ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുടുംബവഴക്കിനെ തുടർന്നാണ് സംഭവം. യുവതിയെ ആക്രമിക്കാൻ ഭർത്താവിന്റെ അച്ഛനും അച്ഛന്റെ സഹോദരിയും ശ്രമിക്കുന്നതിനിടെ ഇവർ ഓടി മുറിയിൽ കയറുകയും പിന്നാലെ എത്തിയ രണ്ട് പേരും ചേർന്ന് ആദ്യം മർദിച്ച ശേഷം കുട്ടിയുടെ ദേഹത്തേക്ക് തിളച്ച മീൻ കറി ഒഴിക്കുകയായിരുന്നു

യുവതി ഗുജറാത്ത് സ്വദേശിയാണ്. ഹൈദരാബാദിൽ ഡോക്ടറാണ് യുവതിയുടെ ഭർത്താവ്. തന്നെ വിവാഹം ചെയ്യുന്നതിൽ ഭർത്താവിന്റെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നതായി യുവതി പറയുന്നു. പ്രണയ വിവാഹം ചെയ്തത് മുതൽ ഉണ്ടായ പ്രശ്‌നങ്ങളാണ് കുട്ടിയെ ആക്രമിക്കുന്നതിലേക്ക് വരെ എത്തിയതെന്ന് യുവതി പറയുന്നു

ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ അവസ്ഥ ഗുരുതരമാണ്. കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ വരെ പൊള്ളലേറ്റിട്ടുണ്ട്. മുത്തച്ഛനും പിതൃസഹോദരിക്കുമെതിരെ പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു.

Share this story